മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ശര്‍മയ്ക്കെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ വിമുഖത പ്രകടിപ്പിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ശര്‍മ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ‘ഇത് ലളിതവും നിരുപദ്രവകരവുമാണെന്ന് തോന്നുമെങ്കിലും ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍ കോടതി സൂക്ഷ്മത പാലിക്കണം. ഹര്‍ജി പിന്‍വലിക്കാനാണ് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്.’ കോടതി പറഞ്ഞു.