കേസുകളുടെ സിറ്റിംഗുകൾ ഓൺലൈനിലേക്ക് മാറ്റി സുപ്രീംകോടതി. കൊറോണ പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഡൽഹിയിൽ കഴിഞ്ഞ ദിവസം പരിശോധിച്ച 3,194 സാമ്പിളുകൾ ആണ് കൊറോണ പോസിറ്റീവ് ആയത്. ഓൺലൈൻ സിറ്റിംഗുകൾ തിങ്കളാഴ്ച മുതലാണ് ആരംഭിക്കുക. ഇതുമായി ബന്ധപ്പെട്ട് കോടതി അറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത രണ്ട് ആഴ്ചത്തേക്കാണ് സുപ്രീം കോടതി സിറ്റിംഗ് ഓൺലൈനിലേക്ക് മാറ്റിയത്.