ചെറിയ ചെറിയ വേഷങ്ങളിൽ തുടങ്ങി ഏറ്റവും ഒടുവിൽ മലയാളത്തിലെ സൂപ്പർസ്റ്റാറുകളിൽ ഒരാളായ ടോവിനോ തോമസിനെ നായികയായി വരെ അഭിനയിച്ച നടിയാണ് സുരഭി ലക്ഷ്മി. മിനി സ്ക്രീൻ പ്രേക്ഷകർക്കും ബിഗ്സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട നടി. സിനിമയിൽ പറയത്തക്ക തലതൊട്ടപ്പൻമാർ ഇല്ലാതിരുന്നിട്ടും സ്വയപ്രയത്നത്തിലൂടെയും അധ്വാനത്തിലൂടെയും ചെയ്യുന്ന വർക്കുകളുടെ തിരഞ്ഞെടുപ്പ് കൊണ്ടും നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ വാരിക്കുട്ടിയിട്ടുണ്ട് സുരഭിയെന്ന നടി. മികച്ച നടിക്കുള്ള നാഷണൽ അവാർഡ് അടക്കമുള്ള നേട്ടങ്ങളും നടിയുടെ അഭിനയ ചരിത്രത്തിൽ ഉണ്ട്.
ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ മലയാളത്തിലെ പ്രധാനപ്പെട്ട സമകാലിക സംവിധായകരിൽ ഒരാളായ ദിലീഷ് പോത്തൻ തന്റെ സഹപാഠിയായിരുന്നു എന്നും കോളേജ് കാലത്തിൽ സംവിധായകനെ ‘ടുട്ടുമോൻ’ എന്നാണ് വിളിച്ചിരുന്നത് എന്നുമുള്ള രസകരമായ കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് സുരഭി. അതേസമയം ആഷിക് സംവിധാനം ചെയ്ത റൈഫിൾ ക്ലബ്ബാണ് സുരഭിയുടെ റിലീസ് ചെയ്യാനിരിക്കുന്ന അടുത്ത ചിത്രം. ചിത്രത്തിലേക്കും തനിക്ക് എൻട്രി ലഭിച്ചത് സുഹൃത്ത് ദിലീഷ് പോത്തൻ വഴി തന്നെയാണെന്നും അപ്രതീക്ഷിതമായാണ് റോൾ തന്നിലേക്ക് എത്തിയതെന്നും നടി പറയുന്നു. ‘ഒരു 10 -30 ദിവസത്തേക്ക് അവധി ഉണ്ടോ ഉണ്ടെങ്കിൽ ഡ്രസ്സ് പാക്ക് ചെയ്ത് മുണ്ടക്കയത്തേക്ക് പോകുന്നേക്കൂ’ എന്ന ദിലീഷിന്റെ ഒറ്റവാക്കിൽ റൈഫിൾ ക്ലബ്ബിൽ താൻ അന്ന് ഭാഗമാവുകയായിരുന്നു എന്നും നടി പറയുന്നു.
അതേസമയം ആഷിക് സംവിധാനം ചെയ്യുന്ന റൈഫിൽ ക്ലബ്ബിൽ ബോളിവുഡ് സംവിധായകൻ അനുരാഗ് കാശ്യപ്, റാപ്പർ ഹനുമാൻ കൈൻഡ് തുടങ്ങിയവരും ഭാഗമാകുന്നുണ്ട് എന്നതാണ് പ്രത്യേകത.