Spread the love

തെന്നിന്ത്യൻ സിനിമ ലോകം ഒന്നാകെ കാത്തിരിക്കുന്ന സിനിമ റിലീസ് ആണ് എമ്പുരാൻ. പൃഥ്വിരാജ് ലാലേട്ടൻ കൂട്ടുകെട്ടിൽ പിറന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ മലയാളം കണ്ട ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിൽ ഒന്നായി മാറുകയാണ്. നിരവധി നാഷണൽ ഇന്റർനാഷണൽ താരങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത് എന്നാണ് സൂചന.മലയാളം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇത്തരത്തിൽ ഏറ്റവും ഒടുവിൽ പുറത്തുവന്ന സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന കഥാപാത്രവുമായി ബന്ധപ്പെട്ട വീഡിയോയിൽ താരം പറയുന്ന രസകരമായ ഒരു സംഗതി ആണിപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

മുമ്പ് ഒരിക്കല്‍ സംവിധായകൻ പൃഥ്വിരാജിനോട് പറഞ്ഞ കാര്യമാണ് സുരാജ് വീഡിയോയിൽ വെളിപ്പെടുത്തിയത്. ‘താൻ ലൂസിഫര്‍ ഞാൻ കണ്ടു. ഇഷ്‍ടപ്പെട്ടു. ആ പടത്തില്‍ ആരും കണ്ടുപിടിക്കാത്ത ഒരു കുറവ് ഞാൻ കണ്ടുപിടിച്ചു. രാജു അത് ശ്രദ്ധിച്ചിരുന്നോ എന്ന് ചോദിച്ചു ഞാൻ. ഇല്ല അങ്ങനെ വരാൻ സാധ്യതയില്ലെന്ന് രാജു പറഞ്ഞു എന്നോട്. രാജുവിന് ആകാംക്ഷയായി.

ലൂസിഫറില്‍ ഞാൻ ഇല്ല എന്നത് വലിയ ഒരു കുറവായിരുന്നു. എനിക്ക് അത് ശരിക്കും ഫീലായി. പുള്ളി പെട്ടെന്ന് പൊട്ടിച്ചിരിച്ചിട്ട് എന്നോട് പറഞ്ഞു, ഇപ്പോഴാണ് എനിക്ക് മനസ്സിലായത്. ഞാൻ രാജുവിനോട് പറഞ്ഞു, സാരമില്ല രാജു എമ്പുരാനില്‍ ആ കുറവ് നികത്തിയിരിക്കണം എന്ന് ആവശ്യപ്പെട്ടു, കുറേ നാളുകള്‍ക്ക് ശേഷം എനിക്ക് കോള്‍ വന്നു. ആ കുറവ് നികുത്തുന്നുവെന്ന് പറഞ്ഞു എന്നോട്. എമ്പുരാനില്‍ സജനചന്ദ്രൻ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. കേരള രാഷ്‍ട്രീയത്തില്‍ ഇടപെടുന്ന ആളാണെന്നും പറയുന്നു സുരാജ് വെഞ്ഞാറമൂട്.

Leave a Reply