ജനുവരി യിൽ ആണ് സുരേഷ് ഭായ് പട്ടേൽ അമേരിക്കയിൽ എത്തിയത്. മകൻ്റെ കുഞ്ഞിനെ കാണാനായിരുന്നു സുരേഷ് ഭായ് അമേരിക്കയിലെത്തിയത്. അമേരിക്കയിൽ എത്തി പതിനൊന്നാമത്തെ ദിവസം വെറുതെ പുറത്തേക് നടക്കാൻ ഇറങ്ങിയതായിരുന്നു സുരേഷ്. സുരേഷിനെ പോലീസ് കാണുകയും പോലീസ് എന്തിനാണ് പുറത്തിറങ്ങിയത് എന്ന് ചോദിക്കുകയും ചെയ്തു. എന്നാൽ തനിക്ക് ഇംഗ്ലീഷ് അറിയില്ലെന്നും മകൻറെ വീട് ഇവിടെ അടുത്താണെന്നും ആംഗ്യ ഭാഷയിൽ സുരേഷ് പറയുകയുണ്ടായി.
തുടർന്ന് സുരേഷ് പാൻ്റിൻ്റെ പോക്കറ്റിൽ കയ്യിട്ടു എന്ന് പറഞ്ഞ് പോലീസുകാർ സുരേഷിനെ നിലത്ത് അടിക്കുകയായിരുന്നു. ആ വീഴ്ചയിൽ സുരേഷിൻ്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടിയും വന്നു ഇൻഷൂറൻസ് ഇല്ലാത്തതിനാൽ ധാരാളം തുക ചിലവഴിക്കേണ്ടി വന്നുവെന്ന് മകൻ ചിരാഗ് പട്ടേൽ പറഞ്ഞു.വീഴ്ചയിൽ നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റ പട്ടേലിനു ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു.
മെഡിക്കൽ ഇൻഷ്വറൻസ് ഇല്ലാതിരുന്നതിനാൽ ധാരാളം പണം ചികിത്സയ്ക്കുവേണ്ടി എന്നും തന്റെ അച്ഛന് ഇനി ഒരിക്കലും പരസഹായം കൂടാതെ നടക്കാൻ കഴിയുകയില്ലെന്നും മകൻ ചൂണ്ടിക്കാട്ടി മാഡിസൻ സിറ്റിക്കും, രണ്ടു പൊലീസ് ഓഫിസർമാർക്കും എതിരെ 2015 ഫെബ്രുവരി 15 ന് സ്വകാര്യം അന്യായം ഫയൽ ചെയ്തു.
മേയിൽ കേസ് യുഎസ് ഡിസ്ട്രിക്റ്റ് കോർട്ടിലേക്ക് കേസ്സ് റഫർ ചെയ്തു. 139 പൗണ്ടു തൂക്കവും 57 വയസും ഉണ്ടായിരുന്ന പട്ടേലിനെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നാണു കോടതി ചൂണ്ടിക്കാട്ടിയത്. ഇദ്ദേഹം സമൂഹത്തിന് ഒരു ഭീഷണിയുമല്ലായിരുന്നു എന്നു മനസ്സിലാക്കാൻ പോലും പൊലിസിനു കഴിഞ്ഞില്ല. ഇതിനെ തുടർന്നാണു സിറ്റി അറ്റോർണിയുമായി ധാരണക്ക് തയാറായത്.ഇപ്പൊൾ സുരേഷ് ഭായ് പട്ടേലിന് 1.75 മില്യൺ നഷ്ടപരിഹാരം നൽകുന്നതിന് സിറ്റി അധികൃതരുമായി ധാരണയായി.