കൊവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ‘പ്രാണ പദ്ധതി’ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു. രോഗികളുടെ കട്ടിലിനരികിലേക്ക് പൈപ്പ് ലൈന്‍ വഴി ഓക്സിജന്‍ എത്തിക്കുന്ന പദ്ധതിയാണ് ‘പ്രാണ’. ആറു വാര്‍ഡുകളിലായി 500 ബെഡുകള്‍ക്ക് അരികിലേക്കാണ് പദ്ധതി വഴി ഓക്സിജന്‍ എത്തിക്കുക. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ തന്നെയാണ് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഒരു കട്ടിലില്‍ ഓക്സിജന്‍ എത്തിക്കാന്‍ 12,000 രൂപയാണ് ചിലവാകുക.
കഴിഞ്ഞ വര്‍ഷം കൊവിഡ് ചികിത്സയുടെ ആരംഭിക്കുന്ന സമയത്ത് സിലിണ്ടര്‍ വഴിയാണ് ഓക്സിജന്‍ രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കിയത്. ആശുപത്രിയിലെ ഒരു വാര്‍ഡിലേക്ക് ആവശ്യമായ ഓക്സിജന്‍ സംവിധാനങ്ങള്‍ എത്തിച്ചുകൊണ്ട് നടനും എംപിയുമായ സുരേഷ് ഗോപിയും പദ്ധതിയുടെ ഭാഗമായി.
കാറപകടത്തില്‍ മരണമടഞ്ഞ തന്റെ മകളുടെ പേരില്‍ സുരേഷ് ഗോപി വര്‍ഷങ്ങളായി നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് നടന്‍ ഈ സംവിധാനം ആശുപത്രിക്ക് നല്‍കിയത്. 64 കിടക്കകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ 7.6 ലക്ഷം രൂപയാണ് ചിലവ് വരിക. ഇതിനായി തന്റെ എം.പി. ഫണ്ട് സുരേഷ്‌ഗോപി ഉപയോഗിച്ചിരുന്നില്ല. ഒരു കൊവിഡ് രോഗി പോലും ഓക്‌സിജന്‍ കിട്ടാതെ മരിക്കരുത് എന്ന ആഗ്രഹത്തോടെയാണ് പദ്ധതിയുടെ ഭാഗമായതെന്ന് ചെക്ക് കൈമാറുന്ന വേളയില്‍ സുരേഷ് ഗോപി അറിയിച്ചു.