കേരളത്തിലെ ഗോത്ര ചികിത്സയ്ക്ക് അംഗീകാരം നേടിയെടുക്കാന്‍ കേന്ദ്ര ആയുഷ് മന്ത്രി സോനോവാളുമായി വൈദ്യന്മാര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കി, ആദിവാസി വൈദ്യന്മാര്‍ക്ക് നല്‍കിയ വാക്കുപാലിച്ച് സുരേഷ് ഗോപി. വയനാട്ടിലെയും അട്ടപ്പാടിയിലെയും ആദിവാസി വൈദ്യന്മാര്‍ക്കാണ് കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയത്.ആദിവാസി ഊരുകളിലെ പര്യടനത്തിനിടെയായിരുന്നു പാരമ്പര്യ വൈദ്യമേഖലയിലെ പ്രശ്‌നങ്ങള്‍ സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഗോത്ര ചികിത്സയ്ക്ക് അംഗീകാരം, വനംവകുപ്പ് ഉദ്യോഗസ്ഥരുടം പീഡനം അവസാനിപ്പിക്കണം, പാരമ്പര്യ അറിവുകളുടെ സംരക്ഷണം എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങള്‍. ഈ മാസം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ കേരളത്തിലെത്തുമ്പോള്‍ വൈദ്യന്മാരുമായി ചര്‍ച്ചനടത്തി പ്രശ്‌നപരിഹാരത്തിന് നടപടിയെടുക്കും.