Spread the love

നിർമാതാവും നടിയുമായ സാന്ദ്ര തോമസും തമ്മിലുള്ള തർക്കങ്ങളും കേസും സംഘടനയിൽ നിന്നുള്ള പുറത്താക്കലുമെല്ലാം പൊതുസമൂഹം ഇക്കഴിഞ്ഞ ദിവസങ്ങളിൽ കണ്ടിരുന്നു. ഇപ്പോഴിതാ തനിക്ക് ഒരു പ്രശനമുണ്ടായപ്പോൾ താനടങ്ങുന്ന അസോസിയേഷൻ തന്നെ തിരിഞ്ഞുനോക്കിയില്ലെന്നും പ്രതിസന്ധി ഘട്ടത്തിൽ നടൻ സുരേഷ് ​ഗോപി മാത്രമാണ് സഹായിച്ചതെന്നും താരം തുറന്നു പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്.

തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കുമായി എനിക്കൊരു പ്രശ്നമുണ്ടായിരുന്നു. എന്റെ ഒരു സിനിമ ഇറങ്ങാറായപ്പോൾ ഫിയോക്ക് എന്നെ ഒരുപാട് ​ദ്രോഹിച്ചു. എന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുപാട് പേരെ ‍ഞാൻ വിളിച്ചിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനും കത്ത് നൽകി. ആ സമയത്ത് സുരേഷ് ​ഗോപി മാത്രമാണ് എന്റെ കൂടെ നിന്നത്. സുരേഷേട്ടാ എന്നെ സഹായിക്കണമെന്ന് പറഞ്ഞ് ഞാൻ ഒരുപാട് കരഞ്ഞു. അദ്ദേഹം ഒരുപാട് പേരെ വിളിക്കുകയും അവരോട് എന്റെ അവസ്ഥ പറയുകയും ചെയ്തു. പരിഹാരം കണ്ടെത്താമെന്ന് അദ്ദേഹം എനിക്ക് ഉറപ്പ് നൽകി.

വിഷയം സംസാരിക്കാനായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഓഫീസിലേക്ക് എന്നെ വിളിപ്പിച്ചിരുന്നു. സമാധാനപരമായി സംസാരിക്കാമെന്ന് അസോസിയേഷൻ സെക്രട്ടറി രാകേഷ് എന്നോട് പറഞ്ഞു. പടം നന്നായില്ലെങ്കിൽ എന്താ സാന്ദ്ര സുന്ദരിയായിട്ടാണല്ലോ ഇരിക്കുന്നതെന്നായിരുന്നു ഓഫീസിലെത്തിയ എന്നോട് അദ്ദേഹം പറഞ്ഞത്. പരാതി നൽകിയിട്ടും ഒരു അനക്കവും ഉണ്ടായില്ല.

പുരുഷന്മാർ എല്ലാവരും വട്ടം കൂടിയിരുന്ന് അറ്റാക്ക് ചെയ്യുന്നത് കൊണ്ട് എക്സ്ക്യൂട്ടീവ് യോ​ഗത്തിൽ പങ്കെടുക്കാൻ എനിക്ക് പേടിയാണ്. ഒരു എക്സിക്യൂട്ടീവ് യോഗത്തിൽ പരാതിയുമായി പോയപ്പോൾ വളരെ മോശം അനുഭവമാണ് എനിക്കുണ്ടായത്. സംസാരിക്കുന്നതിനിടെ എന്റെ ഷർട്ടിന്റെ ബട്ടൺസ് ഇളകി കിടന്നിരുന്നു. ഇത് കണ്ട് എല്ലാവരും ചിരിക്കാൻ തുടങ്ങി. അവരുടെ കൂടെ ഉണ്ടായിരുന്ന ആൾ തന്നെയാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. ഒരു സ്ത്രീ എക്സിക്യൂട്ടീവ് അം​ഗം കൂടി അതിലുണ്ടായിരുന്നു. ഒരക്ഷരം പോലും അവർ പറഞ്ഞില്ല. ഈ സംഭവം എന്നെ വല്ലാതെ തളർത്തിയിരുന്നു. ഞാൻ ഒരിക്കലും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എതിരല്ല. ചില വ്യക്തികൾക്കെതിരെ മാത്രമാണ് താൻ ശബ്ദമുയർത്തുന്നതെന്നും സാന്ദ്ര തോമസ് പറഞ്ഞു.

Leave a Reply