തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സുരേഷ് ഗോപിയുടെ സാന്നിദ്ധ്യം. തൃക്കാക്കരയിൽ ആര് ജയിക്കണമെന്നത് ജനം തീരുമാനിക്കണേയെന്ന് പ്രാർത്ഥിക്കാനാണ് വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘പി സി ജോർജിന്റെ അറസ്റ്റൊക്കെ കോടതി നോക്കിക്കോളും. മറ്റ് അറസ്റ്റുകളെക്കുറിച്ച് മാദ്ധ്യമങ്ങൾക്ക് അറിയണ്ടേ?. ആഭ്യന്തര മന്ത്രിയോട് പോയി ചോദിക്കൂ. ഇതെല്ലാം മുഖ്യമന്ത്രിയോട് ചോദിച്ചാൽ മതി.´- സുരേഷ്ഗോപി പറഞ്ഞു. പൊലീസ് കോടതിയെ വഹിക്കാതിരുന്നാൽ മതിയെന്നും സുരേഷ് ഗോപി പരിഹസിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ ജോ ജോസഫിൻ്റെ പേരിൽ വന്ന അശ്ലീല വീഡിയോ എൽഡിഎഫിൻ്റെ നാടകമാണെന്നും അതെല്ലാം നാട്ടുകാർക്ക് അറിയാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ കോൺഗ്രിഗേഷൻ്റെ കോൺക്ലേവ് ഡൽഹിയിൽ വച്ച് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. താനതു പറഞ്ഞിട്ടുണ്ടെങ്കിൽ ഒരു മുഖ്യമന്ത്രിക്കും അത് തടയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.