എമ്പുരാന് ആശംസകൾ നേർന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാർ. താനും ആന്റണിയും തമ്മിലുള്ള തർക്കം കഴിഞ്ഞ കാര്യമാണെന്നും ചെറിയ പ്രശ്നങ്ങൾ വലുതായതാണെന്നും സുരേഷ് കുമാർ പറഞ്ഞു. തീയേറ്ററുകാരുടെ മുഴുവൻ പ്രതീക്ഷയും എമ്പുരാനിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,
എമ്പുരാൻ വലിയ ക്രൗഡ് പുള്ളറാണ്. അത് വലിയൊരു വിജയമാകട്ടെയെന്നാണ് ആഗ്രഹിക്കുന്നത്. തൃശൂർ പൂരം പോലെ വലിയൊരു ആഘോഷമായാണ് എമ്പുരാനെ ആളുകൾ കാണുന്നത്. അങ്ങനെത്തന്നെ വന്നുഭവിക്കട്ടെ, സിനിമ ആദ്യദിവസം തന്നെ എന്തായാലും കാണുമെന്നും സുരേഷ്കുമാർ പറഞ്ഞു.മാർച്ച് 27നാണ് എമ്പുരാൻ റിലീസ്. ലോകത്തെമ്പാടുമുള്ള മലയാളികൾ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഇൻഡസ്ട്രി ഹിറ്റാകുമെന്നാണ് മോളിവുഡിന്റെ പ്രതീക്ഷ.