Spread the love
നടനും എംപിയുമായി സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഈ വിവരം അറിയിച്ചത്.

നേരിയ പനി മാത്രമാണ് ഉള്ളതെന്നും ക്വാറന്റൈനില്‍ പോകുകയാണെന്നും സുരേഷ് ഗോപി അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മുന്‍കരുതലുകള്‍ ഉണ്ടായിരുന്നിട്ടും പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു.

നിലവില്‍ ക്വാറന്റൈനില്‍ ആയിരിക്കുകയാണ്.

നേരിയ പനി ഒഴികെ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല.

ഈ ഘട്ടത്തില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കാന്‍ ശ്രമിക്കണം.

നിങ്ങള്‍ സുരക്ഷിതരായിരിക്കുകയും മറ്റുള്ളവരെ സുരക്ഷിതമായും രോഗബാധിതരാക്കാതെ സൂക്ഷിക്കാനുള്ള ഹൃദയവും ഉണ്ടാകണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

Leave a Reply