Spread the love

ജനിച്ചപ്പോൾ തന്നെ ഒട്ടിച്ചേർന്ന ശരീരവുമായി ജീവിച്ചിരുന്ന ഒരു വയസ് മാത്രം പ്രായമുള്ള യെമനി ഇരട്ടകളായ അഹമ്മദി​ന്റെയും മുഹമ്മദി​ന്റെയും ശസ്ത്രക്രിയ പൂർണ വിജയകരം. എട്ട് മണിക്കൂർ നീണ്ട സങ്കീർണമായ സ്ത്രക്രിയയ്ക്കും മാസങ്ങൾ നീണ്ട വിശ്രമത്തിനുമൊടുവിലാണ് ഇവർ മടങ്ങിയതെന്ന് ചികിത്സാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയ യുണിസെഫ് മാധ്യമങ്ങളെ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം ഇരുവരും സ്വദേശമായ സനയിലേക്ക് മടങ്ങി.

അമ്മാനിലെ അൽ തഖാസുസി എന്ന സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്.”എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ലെന്നും, തുടക്കത്തിൽ വലിയ ഭയമുണ്ടായിരുന്നെങ്കിലും ദൈവത്തിലും മെഡിക്കൽ സംഘത്തിലും അർപ്പിച്ച വലിയ വിശ്വാസമാണ് തങ്ങൾക്ക് തുണയായതെന്നും കുട്ടികളുടെ പിതാവ് യാസർ അൽബുഖൈറ്റി പറഞ്ഞു.അവരെ മറ്റ് കുട്ടികളെപ്പോലെ പഠിപ്പിച്ച്, ഭാവിയിൽ രാജ്യത്തിന് അവരിലൂടെ നേട്ടങ്ങൾ നേടിക്കൊടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.”

Leave a Reply