Spread the love

സൂര്യയുടെ സുരറൈ പൊട്ര് ഹിന്ദിയിലേക്ക്

ഓടിടി പ്ലാറ്റ്ഫോമിൽ സൂപ്പർ ഹിറ്റായ സൂര്യ നായകനായ സുരരൈ പൊട്ര് ഹിന്ദിയിലേക്ക്.
സുധ കൊങ്കര തന്നെയാണ് സംവിധാനം. സൂര്യ തന്നെയാണ് വാർത്ത പുറത്തുവിട്ടത്.
സൂര്യയുടെ 2 ഡി എന്‍റ‍ർടെയ്ൻമെന്‍റ്സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ആരായിരിക്കും നായകൻ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഷാഹിദ് കപൂർ
ആയിരിക്കും എത്തുക എന്നാണ് റിപ്പോർട്ട്.

ആദ്യകാലത്തെ ആഭ്യന്തര വിമാന സർവീസായിരുന്ന എയർ ഡെക്കാണിന്‍റെ
സ്ഥാപകൻ ജി.ആർ. ഗോപിനാഥിന്‍റെ ആസ്പദമാക്കിയാണ് സുരരൈ പൊട്ര് ഒരുക്കിയത്.
കൊവിഡിനെത്തുടർന്ന് ആമസോൺ പ്രൈമിലൂടെ തെന്നിന്ത്യൻ ഭാഷകളിൽ
ചിത്രം റിലീസ് ചെയ്തു. മലയാളി താരം അപർണബാലമുരളി ആയിരുന്നു നായിക. ഉർവശിയും
പ്രധാനവേഷത്തിൽ എത്തിയിരുന്നു.

സുരറൈ പൊട്രുവിന് പ്രേക്ഷകർ നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും
ഏറെ ആവേശത്തോടെ ഹിന്ദിയിൽ ചെയ്യാൻ ഒരുങ്ങുകയാണെന്നും സംവിധായിക സുധ
കൊങ്കര പ്രതികരിച്ചു. ഐഎംഡിബി റേറ്റിൽ 9.1 നേടിയ ചിത്രം ഓസ്കാർ നോമിനേഷനു വേണ്ടിയും
മത്സരിച്ചിരുന്നു.

Leave a Reply