ആകർഷകത്വമുള്ള ഇന്ത്യൻ പുരുഷന്മാരുടെ പട്ടികയിൽ ഇടം നേടി മലയാളി താരങ്ങൾ. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സർവേയിലാണ് മലയാളി താരങ്ങൾ ഇടം നേടിയത്. 50 പേരടങ്ങിയ പട്ടികയിൽ ആറാം സ്ഥാനം നേടിയിരിക്കുന്നത് ദുൽഖർ സലമാനാണ്. പൃഥ്വിരാജ്, നിവിൻ പോളി എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ബോളിവുഡ് ചലച്ചിത്ര താരം ഷാഹിദ് കപൂറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 2018ൽ നടത്തിയ സർവെയിൽ ഷാഹിദ് പതിനാറാം സ്ഥാനത്തായിരുന്നു. രൺവീർ സിംഗും വിജയ് ദേവരകോണ്ടയുമായാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച ഇന്ത്യയിലെ 50 ആകർഷകത്വമുള്ള പുരുഷന്മാരെയാണ് ടൈംസ് ഓഫ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. ഓരോ വർഷവും നടക്കാറുള്ള പട്ടികയിൽ ഇത്തവണ രണ്ടാംസ്ഥാനത്ത് എത്തിരിക്കുന്നത് രൺവീർ സിംങാണ്. ചുരുങ്ങിയ കാലം കൊണ്ട് വലിയ പ്രശസ്തിയിലേക്ക് എത്തിയ തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ടയാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് ബോളിവുഡ് താരം വിക്കി കൗശാലാണ്.
പട്ടികയിൽ ഇരുപത്തി മൂന്നാം സ്ഥാനത്തിലേയ്ക്ക് പൃഥ്വിരാജ് തെരഞ്ഞെടുക്കപ്പെട്ടു. യുവതാരനിരയിൽ ഏറെ ശ്രദ്ധേയനായ നിവിൻ പോളി നാല്പതാം സ്ഥാനം ഉറപ്പിച്ചു. തെന്നിന്ത്യയിൽ നിന്നും ശിവകാർത്തികേയൻ, രാംചരൺ തുടങ്ങിയ താരങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.