Spread the love

സൂര്യയും കാർത്തിയും ഒരു കോടി രൂപ തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.മെയ് 12 ന് മുതിർന്ന തമിഴ് നടൻ ശിവകുമാറും മക്കളായ നടൻ സൂര്യയും , കാർത്തിയും ചേർന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് ഒരു കോടി രൂപ നൽകി. കൊറോണ വൈറസ് പാൻഡെമിക്കിനെ പ്രതിരോധിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സംഭാവന ചെയ്യണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സംസ്ഥാന ജനങ്ങളോട് അഭ്യർത്ഥിച്ചതിന്റെ ഫലമായിട്ടാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ശിവകുമാറും മക്കളും തുക തമിഴ്നാട് മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറിയത്.”കോവിഡ് -19 ൽ നിന്ന് ആളുകളെ സംരക്ഷിക്കുകയെന്നതാണ് ഈ സമയത്തിന്റെ ആവശ്യം, ഞങ്ങളുടെ ഭാഗത്തു നിന്ന് ചെറിയ തുകകൾ ഞങ്ങൾ പല തവണകളായി സംഭാവന ചെയ്തിട്ടുണ്ട്. എല്ലാവരും സ്വന്തം നിലയിൽ ചെയ്യാൻ മുന്നോട്ട് വരണം താര കുംടുബം പറഞ്ഞു.ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും സാമ്പത്തിക സഹായം ആവശ്യമാണ്. കോവിഡ് ആദ്യ തരംഗത്തിൽ സൂര്യയും കാർത്തിയും സിനിമയിൽ പ്രവർത്തിക്കുന്നവരെ സഹായിച്ചിരുന്നു.സംവിധായകൻ വെട്രിമാരനോടൊപ്പം വടിവാസൽ എന്ന ചിത്രത്തിലാണ് സൂര്യ ഇപ്പൊൾ പ്രവർത്തിക്കുന്നത്. ആമസോൺ പ്രിമിൽ ഇറങ്ങിയ സുരാരൈപോട്ട്രു ആണ് സൂര്യയുടെ അവസാനമായി ഇറങ്ങിയ ചിത്രം.കാർത്തി അടുത്തിടെ സുൽത്താനിൽ ആണ് അഭിനയിച്ചത്. മെഗാ ബജറ്റ് ചിത്രങ്ങളായ പൊന്നൈൻ സെൽവൻ, സർദാർ ഇപ്പോൾ ചെയ്യുന്നത്.

Leave a Reply