
ഓസ്കാർ സംഘാടകരുടെ അംഗത്വ സമിതിയിലേക്ക് തമിഴ് താരം സൂര്യയ്ക്ക് ക്ഷണം. ആദ്യമായാണ് ഒരു തമിഴ് നടന് ക്ഷണം ലഭിക്കുന്നത്. ഇന്ത്യയിൽ നിന്ന് സൂര്യയെ കൂടാതെ കാജൽ, സംവിധായിക റീമ കഗ്തി എന്നിവർക്കാണ് ക്ഷണമുള്ളത്. ഈ വർഷത്തെ ക്ലാസിലേക്ക് 397 കലാകാരന്മാരേയും എക്സിക്യൂട്ടീവുകളേയുമാണ് അക്കാദമി ഓഫ് മോഷൻ പിക്ചേർസ് ആന്റ് സയൻസ് ക്ഷണിച്ചിരിക്കുന്നത്. ഡെഡ്ലൈൻ ഡോട്ട് കോം റിപ്പോർട്ട് അനുസരിച്ച് ആകെ 17 ബ്രാഞ്ചുകളാണുള്ളത്. ക്ഷണിക്കപ്പെട്ടവർക്ക് ബ്രാഞ്ച് തിരഞ്ഞെടുത്ത് അതിന്റെ ഭാഗമാകാം.