സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രബർത്തി അടക്കം 35 പേർക്കെതിരെ കേസിൽ എൻസിബി കുറ്റപത്രം സമർപ്പിച്ചു. അമിതമായ ലഹരി ഉപയോഗത്തിന് നടൻ സുശാന്ത് സിംഗ് രാജ്പുത്തിനെ നടി റിയ ചക്രബർത്തി പ്രേരിപ്പിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. കേസിലെ പത്താം പ്രതിയാണ് റിയ. കഞ്ചാവ് വാങ്ങിയതും കൈവശം വെച്ചതും ലഹരിമരുന്ന് വാങ്ങാൻ സാമ്പത്തിക സഹായം നൽകിയെന്നതും അടക്കം നിരവധി കുറ്റങ്ങളാണ് റിയ ചക്രബർത്തിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ റിയ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയാൽ പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. എൻഡിപിഎസ് ആക്ടിലെ 20[b][ii]A, 27A,28, 29 & 30 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. റിയയുടെ സഹോദരൻ ഷോവിക്ക് ചക്രബർത്തിയും കേസിലെ പ്രതിയാണ്.