Spread the love

നടന്‍ സുശാന്തിന്റെ ആത്മഹത്യയ്ക്കുപിന്നാലെ പല ആരോപണങ്ങളും ദുരൂഹതകളും ഉയര്‍ന്നുവരികയാണ്. കഴിഞ്ഞ ജൂണ്‍ എട്ടിന് കെട്ടിടത്തിനുമുകളില്‍ നിന്ന് ചാടി മരിച്ച സുശാന്തിന്റെ മാനേജര്‍ ദിഷയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളും നടക്കുന്നു. അപകടമരണമാണെന്ന് പോലീസ് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും സുശാന്തിന്റെ മരണത്തിന് ദിഷയുടെ ആത്മഹത്യയുമായി ബന്ധമുണ്ടോയെന്നുള്ള സംശയങ്ങളാണ് നിഴലിക്കുന്നത്.

മുംബൈ പൊലീസിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഇതുമായി ബന്ധപ്പെട്ടുയരുന്നത്. ദിഷയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് യഥാര്‍ഥ വിവരങ്ങള്‍ മറച്ചു വയ്ക്കുകയാണെന്നുമായിരുന്നു മുഖ്യ ആരോപണം. എന്നാല്‍ സംശയങ്ങള്‍ ശക്തമാക്കുന്ന തരത്തിലാണ് ഇപ്പോഴെത്തുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. ദിഷയുടെ മരണശേഷവും മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനക്ഷമമായിരുന്നു എന്നാണ് ഇപ്പോള്‍ പറയപ്പെടുന്നത്.

ദിഷയുടെ മരണവിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും സംഭവസ്ഥലത്തു നിന്നും മൊബൈല്‍ കണ്ടെടുക്കാനായിരുന്നില്ല എന്നാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നീട് മൊബൈല്‍ കണ്ടെടുത്ത് അന്വേഷണത്തിന്റെ ഭാഗമായി സ്വിച്ച്‌ ഓണ്‍ ചെയ്തിരുന്നു. അപ്പോഴാണ് മരണം നടന്ന് ഒന്‍പത് ദിവസം വരെ ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗം നടന്നിരുന്നുവെന്ന് വ്യക്തമായത്.

Leave a Reply