Spread the love

സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രബർത്തിയുടെ ഹർജി സുപ്രീംകോടതി തള്ളി. ബീഹാർ സർക്കാരിന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സി.ബി.ഐ ഏറ്റെടുക്കണമെന്നും കോടതി വ്യക്തമാക്കി. സാമ്ബത്തികനേട്ടത്തിനായി റിയ സുശാന്തിനെ ഉപയോഗിച്ചെന്നാണ് സുശാന്തിന്റെ കുടുംബത്തിന്റെ ആരോപണം.


ബീഹാർ പൊലീസ് രജിസ്‌റ്റർ ചെയ്‌ത കുറ്റപത്രം കോടതി അംഗീകരിച്ചു. ബീഹാറിൽ നിന്ന് കേസ് മഹാരാഷ്ട്രയിലേക്ക് മാറ്റണമെന്നായിരുന്നു റിയയുടെ പ്രധാന ആവശ്യം. എന്നാൽ ഇതിനെ കേന്ദ്രവും ബീഹാറും എതിർത്തു. മഹാരാഷ്ട്ര പൊലീസ് നീതിയുക്തമായ അന്വേഷണമല്ല നടത്തുന്നതെന്ന് സുശാന്തിന്റെ അച്ഛനും ബീഹാറും കോടതിയിൽ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

സുശാന്ത് മരിച്ച്‌ രണ്ട് മാസത്തിലേറെയായിട്ടും മരണത്തിന് കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സുശാന്തിന്റെ മരണം ആത്മഹത്യയല്ല ആസൂത്രിത കൊലപാതകമാണെന്ന് കാണിച്ച്‌ കുടുംബാംഗങ്ങളാണ് കോടതിയെ സമീപിച്ചത്. സുശാന്തിന്റെ മരണം ആത്മഹത്യയെന്ന തരത്തിലാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ, അതൊരു കൊലപാതകമാണെന്നാണ് തങ്ങൾ ഉറച്ചു വിശ്വസിക്കുന്നതെന്ന് സുശാന്തിന്റെ കുടുംബാംഗങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

Leave a Reply