
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ പുലി ഇറങ്ങിയതായി സംശയം. കാട്ടാക്കട – മണ്ഡപത്തിൻകടവ് റോഡിൽ മൂന്നു കിമീ അകലെ ഊറ്റുകുഴി ഭാഗത്തു നിന്നുമാണ് പുലിയെ കണ്ടതായുള്ള റിപ്പോർട്ടുകൾ എത്തിയത്. കുടുംബസമേതം ബെെക്കിൽ യാത്ര ചെയ്യുകയായിരുന്ന വ്യക്തി ഊറ്റുകുഴി ഭാഗത്ത് എത്തിയപ്പോൾ പുലി ഓടി മറയുന്നതായി കണ്ടെന്നാണ് പറയുന്നത്. ഇദ്ദേഹം വിവരം പഞ്ചായത്ത് അധികാരികളെ അറിയിച്ചു. പരിശോധനയിൽ ഇവിടെ ചില കാൽപ്പാടുകൾ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കാൽപ്പാടുകൾ പരിശോധിച്ച ശേഷം മാത്രമേ പുലിയുടെ കാര്യത്തിൽ സ്ഥിരീകരണമുണ്ടാകുകയുള്ളു