മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി എം രവീന്ദ്രൻ, നളിനി നെറ്റോ ഐഎഎസ്, അന്നത്തെ മന്ത്രി കെ ടി ജലീൽ തുടങ്ങി എല്ലാവരുടെയും ഇടപെടൽ തന്റെ രഹസ്യമൊഴിയിൽ വിശദമായി പറഞ്ഞിട്ടുണ്ട് എന്ന് സ്വപ്ന സുരേഷ്. തനിക്കു വധഭീഷണിയുണ്ടെന്നും സ്വപ്ന കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ 2016ലെ ദുബായ് സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്നാണ് പ്രധാന ആരോപണം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിഎം ശിവശങ്കറാണ് കറന്‍സി കടത്തില്‍ പ്രധാന പങ്ക് വഹിച്ചതെന്നും സ്വപ്‌ന പറഞ്ഞു.മുഖ്യമന്ത്രി ഒരു ബാഗ് മറന്നെന്നും അത് എത്രയും വേഗം എത്തിക്കണമെന്ന്മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിഎം ശിവശങ്കര്‍ആവശ്യപ്പെട്ടു. എം ശിവശങ്കറാണ് നേരിട്ടാണ് ബാഗേജ് ക്ലിയറന്‍സിനായി തന്നെ വിളിച്ചത്. പിന്നാലെ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ വഴി ബാഗ് എത്തിച്ചു നല്‍കി. ഇതില്‍ കറന്‍സിയായിരുന്നുവെന്നും സ്വപ്ന പറഞ്ഞു.
മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യുഎഇ കോണ്‍സുല്‍ ജനറല്‍ സാധനങ്ങള്‍ കൊടുത്തയച്ചു. എം ശിവശങ്കറുടെ നിര്‍ദ്ദേശപ്രകാരമാണ് വസ്തുക്കള്‍ എത്തിച്ച് നല്‍കിയത്. ബിരിയാണി വെസലിലാണ് പലതവണയായി സാധനങ്ങള്‍ കൊടുത്തയച്ചത്. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ, കെ ടി ജലീല്‍, നളിനി നെറ്റോ, സി എം രവീന്ദ്രന്‍ തുടങ്ങിയവര്‍ അറിഞ്ഞിട്ടാണെന്നും സ്വപ്ന കൂട്ടിച്ചർത്തു.