മുഖ്യമന്ത്രിക്കെതിരെ തുടര്‍ച്ചയായി ആരോപണം ഉന്നയിച്ചശേഷം, ഇപ്പോള്‍ നിശബ്ദയായെന്ന വിമര്‍ശനം തള്ളി സ്വപ്ന സുരേഷ് . എന്റെ പോരാട്ടം തുടരും. അതില്‍ നിന്ന് പിന്നോട്ടില്ല. താൻ സൈലന്‍റ് ആയി എന്ന പ്രചാരണം ശരിയല്ല. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണം നല്ല നിലയില്‍ നടക്കുന്നുവെന്നാണ് മനസ്സിലാക്കുന്നത്. അതില്‍ തൃപ്തയാണ്’- സ്വപ്ന സുരേഷ് പറഞ്ഞു.ഇ ഡി അന്വേഷണം കഴിയട്ടെ. നീതി കിട്ടും എന്നാണ് പ്രതീക്ഷ. തനിക്ക് ബെംഗളൂരുവിൽ ജോലി കിട്ടി. അവിടേക്ക് മാറാൻ അനുവാദം തേടി കോടതിയെ സമീപിക്കും. സരിത്തിനും ജോലി കിട്ടി. എന്നാൽ കേരള പോലീസ് വഴി ജോലി കിട്ടിയത് തടയാൻ ശ്രമം നടന്നു. ബെംഗളൂരു പൊലീസ് ഇടപെട്ടാണ് അത് തടഞ്ഞതെന്നും സ്വപ്ന വ്യക്തമാക്കി.