അട്ടപ്പാടി കേന്ദ്രീകരിച്ചു പ്രവൃത്തിക്കുന്ന സന്നദ്ധ സംഘടനയില്‍ സി.എസ്.ആര്‍.
ഡയറക്ടറായാണ് സ്വപ്നയുടെ നിയമനം. വെള്ളിയാഴ്ച രാവിലെയാണ് അവര്‍ പുതിയ ജോലിയില്‍ പ്രവേശിച്ചത്.
ആദിവാസികളാണെങ്കിലും കോര്‍പ്പറേറ്റുകളാണെങ്കിലും എല്ലാവരും മനുഷ്യരാണ്. അവര്‍ നേരിടുന്ന പ്രശ്നങ്ങളെല്ലാം ഒന്നു തന്നെയാണ്. സ്ഥാപനവും ഓഫീസും ഒക്കെ മാത്രമേ മാറുന്നുള്ളൂ, മനുഷ്യ മനസുകള്‍ മാറുന്നില്ല. എവിടെ ആയാലും ജോലി ചെയ്യും. കേസും ജോലിയും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നില്ല. ജോലിയില്‍ ആരാണ് ഇനി ബുദ്ധിമുട്ടിക്കാന്‍ പോകുന്നതെന്ന് അറിയില്ല. അവയെല്ലാം ആ സമയത്ത് നേരിടുമെന്നും സ്വപ്ന പറഞ്ഞു.
ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എച്ച്.ആര്‍.ഡി.എസ്. (ഹൈറേഞ്ച് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി) എന്ന സംഘടനയുടെ പാലക്കാട്ടെ ഓഫീസിലാണ് സ്വപ്‌നയ്ക്ക് ജോലി ലഭിച്ചത്.