Spread the love
സിൻഡിക്കേറ്റ് സിനിമാസ് ‘ ഉദ്ഘാടനം ഫെബ്രു. 27ന്

വിളയൂർ: മികച്ച ദൃശ്യഭംഗിയോടൊപ്പം ഡോൾബി അറ്റ്മോസ് 4 K സാങ്കേതികവിദ്യയിലൂടെ പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന ശബ്ദ വിസ്മയത്തോടെയുള്ള തീയ്യേറ്റർ സമുച്ചയം ഉൾകൊള്ളുന്ന ഷോപ്പിംഗ് മാളാണ് വിളയൂർ പഞ്ചായത്തിലെ കരിങ്ങനാട് സലഫിയ കോളേജിനു സമീപത്തായി ഒരുക്കിയിട്ടുള്ളത്.

തീയ്യേറ്ററുകളുടെ ഔപചാരിക ഉദ്ഘാടനം ഫെബ്രുവരി 27ന് ഞായറാഴ്ച വൈകീട്ട് 4.30 ന് നടക്കും. സിനിമ പ്രദർശനം പ്രമുഖ ചിത്രങ്ങളുടെ തൊട്ടടുത്ത റിലീസിംഗ് ദിനത്തിലേ തുടങ്ങുന്നുള്ളൂ. ചലച്ചിത്ര രംഗത്തു നിന്നും, സാമൂഹ്യ- രാഷ്ട്രീയ രംഗത്തു നിന്നും പ്രമുഖ വ്യക്തികൾ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കുന്നു. 200 സീറ്റു വീതമുള്ള 3 മൾടിപ്ലക്സ് സ്ക്രീനുകൾ മിഴിതെളിയുന്നതോടെ മെട്രോ നഗരങ്ങളിലെ പ്രേക്ഷകർക്കു മാത്രം ലഭിച്ചിരുന്ന ചലച്ചിത്രാനുഭവം ഇനി ഈ നാട്ടിൻപുറത്തിനും സ്വന്തമാകും. കോവിഡ് നിയന്ത്രണങ്ങൾ കാരണം ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്താൻ ആലോചിച്ചിരുന്ന സംഗീതസന്ധ്യ മാറ്റിവെക്കേണ്ടി വന്നു.

വിശാലമായ പാർക്കിംഗ് സൗകര്യം, രുചി വൈവിധ്യങ്ങളുടെ അത്ഭുതമൊരുക്കുന്ന സ്നാക്ബാർ തുടങ്ങി കാണികളെ കാത്തിരിക്കുന്ന കൗതുകങ്ങൾ ഏറെയുണ്ടിവിടെ. താഴത്തെ നിലയിൽ വിശാലമായ ഷോപ്പിംഗ് ഏരിയ, ഒന്നാം നിലയിൽ ഫുഡ് കോർട്ട്, ഗെയിം സോൺ തുടങ്ങിയവ ഏറെ വൈകാതെ തുടങ്ങുമെന്നറിയുന്നു. ഒഴിവുവേളകളെ ആനന്ദകരമാക്കാനുള്ള കേന്ദ്രമായി സിൻഡിക്കേറ്റ് മാൾ വളരുന്നത് നമുക്ക് കാത്തിരിക്കാം.

പാലിയേറ്റീവ് മേഖലയിലും, ചാരിറ്റി രംഗത്തും സജീവ സാന്നിധ്യമായ ബാംഗ്ലൂരിൽ ബിസിനസ് നടത്തിവരുന്ന സജിത്ത് ഞാളുരിന്റേതാണ് ഈ സംരംഭം.

ഒരു തലമുറയുടെ ഓർമകളിൽ നിറം മങ്ങാതെ നിൽക്കുന്ന നാട്ടിലെ പഴയ സിനിമാ ടാക്കീസുകളുടെ പേരുകളാണ് ഇവിടുത്തെ മൂന്ന് സ്ക്രീനുകൾക്കും നൽകിയിരിക്കുന്നത്.
ശോഭ (കൊപ്പം), വിജയ (പുലാമന്തോൾ), താര (കുളത്തൂർ ). ഇത് പഴയ സിനിമാക്കാലത്തിനോടുള്ള ഉചിതമായ ആദരമായി.

മഹാമാരിയുടെ ദുരിതകാലം പടിയിറങ്ങുന്ന വേളയിൽ
പെരിന്തൽമണ്ണ, പട്ടാമ്പി,
വളാഞ്ചേരി, ചെർപ്പുളശ്ശേരി
എന്നീ പട്ടണങ്ങളാൽ സമദൂരത്തിൽ ചുറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന വിളയൂർ ഉൾപ്പെടെയുള്ള
ഗ്രാമ പരിസരങ്ങളിൽ
കലയുടെ കമലദളം വിരിയിക്കാൻ തിരശ്ശീല നിവർത്തുന്ന സിൻഡിക്കേറ്റ് സിനിമാസിന്.

Leave a Reply