Spread the love

കേരളത്തിൽ 760 കോടിയുടെ നിക്ഷേപവുമായി സിന്തൈറ്റ്, ധാത്രി, നീറ്റ ജലറ്റിൻ വ്യവസായ ഗ്രൂപ്പുകൾ.


തിരുവനന്തപുരം : കേരളത്തിൽ 760 കോടി രൂപയുടെ വ്യവസായ നിക്ഷേപം വരുന്നു. സിന്തൈറ്റ്, ധാത്രി, നീറ്റ ജലറ്റിൻ വ്യവസായ ഗ്രൂപ്പുകളാണ് നിക്ഷേപം നടത്തുക. മന്ത്രി പി. രാജീവ് നടത്തുന്ന ‘മീറ്റ് ദി ഇൻവെസ്റ്റർ’ പരിപാടിയുടെ ആദ്യ യോഗത്തിൽ വ്യവസായ ഗ്രൂപ്പുകൾ പുതിയ സംരംഭങ്ങളെപ്പറ്റി ധാരണയായി.
എറണാകുളം ജില്ലയിലെ പാങ്ങോട് 215 കോടി രൂപയുടെ അഗ്രോ പ്രോസസിങ് ക്ലസ്റ്റർ പദ്ധതി അടുത്ത ജൂണിൽ പൂർത്തിയാക്കുമെന്ന് സിന്തൈറ്റ് ഗ്രൂപ്പ് അറിയിച്ചു.
നീറ്റ ജലറ്റിൻ ഗ്രൂപ്പ് 200 കോടി രൂപയുടെ നിക്ഷേപമാണ് വാഗ്ദാനം ചെയ്തത്. ഇമ്യു ഫുഡ് പദ്ധതിക്കായി 45 കോടി രൂപയും ആയുർവേദ പ്രതിരോധ മരുന്നു നിർമാണത്തിനായി 300 കോടി രൂപയും നിക്ഷേപിക്കുമെന്നു ധാത്രി ഗ്രൂപ്പ് അറിയിച്ചു.സിന്തൈറ്റ് ഗ്രൂപ്പിന്റെ അഗ്രോ പ്രോസസിങ് ക്ലസ്റ്റർ പാങ്ങോടുള്ള 32 ഏക്കർ ഭൂമിയിലാണ് സ്ഥാപിക്കുന്നത്. ഇതു സ്വകാര്യ വ്യവസായ പാർക്ക് ആയി പ്രഖ്യാപിക്കും. പാർക്കിലേക്കുള്ള റോഡ് സൗകര്യം മെച്ചപ്പെടുത്തും.
ധാത്രിയുടെ പദ്ധതിക്കായി കിൻഫ്രയുടെ പള്ളിപ്പുറം വ്യവസായ പാർക്കിൽ സ്ഥലം നൽകും. നീറ്റ ജെലാറ്റിൻ കാക്കനാടും കൊരട്ടിയിലുമുള്ള നിലവിലുള്ള പ്ലാന്റുകളുടെ ഉൽപാദനശേഷി വർധിപ്പിക്കാനാണ് തുക ചെലവിടുക.വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ, ഡയറക്ടർ എസ്.ഹരികിഷോർ, കെഎസ്ഐഡിസി എംഡി എം.ജി.രാജമാണിക്യം, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, ധാത്രി സിഇഒ എസ്.സജികുമാർ, സിന്തൈറ്റ് ഗ്രൂപ്പ് എംഡി വിജു ജേക്കബ്, നീറ്റ ജലറ്റിൻ ഇന്ത്യ എംഡി സജീവ് മേനോൻ എന്നിവർ പങ്കെടുത്തു.

Leave a Reply