പൂതക്കാട്: എസ് വൈ എസ് പൂതക്കാട് യൂണിറ്റ് സാന്ത്വന കേന്ദ്രം ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ചുമണിക്ക് ഷൊർണൂർ എംഎൽഎ ശ്രീ മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്യും. മഹല്ല് രക്ഷാധികാരി ജമാലുദ്ദീൻ ഫൈസി അദ്ധ്യക്ഷത വഹിക്കും.
കോവിഡ് കാലത്തെ മികച്ച സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സന്നദ്ധ പ്രവർത്തകരെ യോഗത്തിൽ ആദരിക്കും. എസ് വൈ എസ് ജില്ലാ സെക്രട്ടറി ശരീഫ് ചെർപ്പുളശ്ശേരി, ടി കുട്ടി കൃഷ്ണൻ, മഹല്ല് ഖത്തീബ് സാലിഹ് സഖാഫി, എസ് വൈ എസ് ചെർപ്പുളശ്ശേരി സോൺ പ്രസിഡന്റ് ഉമർസഖാഫി വീരമംഗലം, സാന്ത്വനം പ്രസിഡന്റ് ഓ കെ മുഹമ്മദ് ആയത്തച്ചിറ, എസ് വൈ എസ് തൃക്ടീരി സർക്കിൾ പ്രസിഡന്റ് ബഷീർ അസ്ലമി, സെക്രട്ടറി റസാഖ് അൽ ഹസനി, ഫിനാൻസ് സെക്രട്ടറി സാബു ആറ്റശേരി, അബ്ബാസ്, ടി കുമാരൻ എന്നിവർ പ്രസംഗിക്കും. എസ്‌വൈഎസ് ചെർപ്പുളശ്ശേരി സോൺ ജനറൽ സെക്രട്ടറി സൈതലവി പൂതക്കാട് സ്വാഗതവും ഇർശാദ് ഹുസൈൻ നന്ദിയും പറയും.