നിര്‍ണായക നേട്ടവുമായി നാസ. ചരിത്രത്തിലാദ്യമായ ബഹിരാകാശത്ത് ഭക്ഷണം പാകം ചെയ്തു. ബഹിരാകാശ കേന്ദ്രത്തിൽ തന്നെ നട്ടുവളര്‍ത്തിയ മുളക് കൊണ്ട് മെക്സിക്കൻ ഭക്ഷണമായ ടാക്കോസ് ആണ്ഉണ്ടാക്കിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്ലാന്റ് ഹാബിറ്റാറ്റ് – 04 എന്ന് പേരിട്ട കൃഷി പരീക്ഷണത്തിന്റെ ഭാഗമായാണ് മുളക് അവിടെ പാകിയത് എന്ന് യുഎസ് സ്പേസ് ഏജൻസി വെളിപ്പെടുത്തി. ജീവന്റെ തുടിപ്പുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു പരീക്ഷണം. നാല് മാസങ്ങള്‍ക്ക് മുൻപാണ് മുളക് തൈകള്‍ നട്ടത്. ബഹിരാകാശത്ത് വിളവെടുത്ത ഏതാനും മുളകുകള്‍ ഭൂമിയിലേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു. ഇതാദ്യമായാണ് ബഹിരാകാശത്ത് തന്നെ ഇത്തരത്തിൽ ഒരു വിളവെടുപ്പ് നടത്തുന്നത് എന്നും നാസ പറഞ്ഞു. സതേൺ ന്യു മെക്സിക്കോയിലെ സാന്‍ഡിയ എന്ന മുളകിന്റേയും വടക്കൻ മെക്സിക്കോയിൽ വളരുന്ന ലാൻഡ്റേസ് മുളകിന്റെയും സങ്കരയിനം മുളകാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. നാസയുടെ പഠനത്തിൽ ബഹിരാകാശനിലയത്തിൽ ചെടിയുടേയും അതിലുണ്ടായ മുളകിന്റേയും വിശദമായ പഠനങ്ങള്‍ നടത്തിയിരുന്നു. അതിന്റെ ഭാഗമായി രുചി, രൂപം, പോഷണം എന്നിവ വിദഗ്ദ്ധര്‍ പഠിച്ച് വരികയാണ്.
നാസയുടെ ബഹിരാകാശ സഞ്ചാരിയായ മേഗൻ മക്ആർതറിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ, ആദ്യമായി ബഹിരാകാശത്ത് വളർത്തിയ പച്ചമുളകിന്റെ ഫോട്ടോകൾ പോസ്റ്റ് ചെയ്തു. “വിളവെടുപ്പിനുശേഷം, ഞങ്ങൾക്ക് ചുവപ്പും പച്ചയും ഉള്ള ചിലിയുടെ രുചി ലഭിച്ചു. പിന്നീട് ഞങ്ങൾ സർവേകൾ പൂരിപ്പിച്ചു (തീയതി കിട്ടി) ഒടുവിൽ, ഞാൻ എന്റെ ഏറ്റവും മികച്ച സ്പേസ് ടാക്കോസ് ഉണ്ടാക്കി: ഫാജിത ബീഫ്, റീഹൈഡ്രേറ്റഡ് തക്കാളിയും ആർട്ടിചോക്കുകളും, ഹാച്ച് ചിലി,” പോസ്റ്റിൽ അവർ എങ്ങനെ പറയുന്നു.