കൊച്ചി∙ തകഴി ശിവശങ്കരപ്പിള്ളയുടെ ‘ചെമ്മീൻ’ ജാപ്പനീസ് ഭാഷയിലേക്കു വിവർത്തനം ചെയ്ത തക്കാക്കോ മരണപ്പെട്ടു. രാവിലെ 11ന് എറണാകുളം കൂനന്മാവിലെ സ്വവസതിയിലായിരുന്നു അന്ത്യം. ബംഗാളി പ്രസാധകർ ചെമ്മീൻ ജാപ്പനീസ് ഭാഷയിൽ പ്രസിദ്ധീകരിച്ചതിനാൽ തക്കാക്കുവിന്റെ പരിഭാഷ പുസ്തക രൂപത്തിൽ ഇറക്കാൻ സാധിച്ചില്ല.
1967ൽ ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന തോമസ് മുല്ലൂരിനെ വിവാഹം ചെയ്താണ് ജപ്പാനിലെ ഇറ്റാമിയ സ്വദേശിനിയായ തക്കാക്കോ കേരളത്തിലെത്തുന്നത്.