Spread the love

11 വർഷങ്ങൾക്കു മുൻപ് രാജീവ് രവി സംവിധാനം ചെയ്ത സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ ഒരു ക്രോസ് ബോഡി ബാഗും ഇട്ട് സുമുഖനായ ചെറുപ്പക്കാരനായി മലയാള സിനിമയിലേക്ക് കയറിവന്ന താരമാണ് ഫർഹാൻ ഫാസിൽ. മലയാളത്തിന്റെ അഭിമാന സംവിധായകരിൽ ഒരാളായ ഫാസിലിന്റെ ഇളയ മകൻ എന്ന രീതിയിലും ഫഹദ് ഫാസിലിന്റെ അനിയൻ എന്ന പേരിലും മലയാളികൾക്ക് ഫർഹാൻ സുപരിചിതൻ ആണെങ്കിലും ഇതിലും കവിഞ്ഞ് നിൽക്കുന്നതാണ് വളരെ കുറച്ചെങ്കിലും താരം ചെയ്ത കഥാപാത്രങ്ങൾ.

11 വർഷത്തിൽ വെറും 5 കഥാപാത്രങ്ങൾ മാത്രമാണ് താരം ഇതുവരെ ചെയ്തത്. ഈയടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ ഇതേക്കുറിച്ച് ഇന്റർവ്യൂവർ സൂചിപ്പിച്ചപ്പോൾ താരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ‘ഞാന്‍ കൂടുതല്‍ ചൂസി ആകുന്നത് കൊണ്ടാണോ അതോ എന്നെ തേടി എക്‌സൈറ്റ് ചെയ്യിക്കുന്ന കഥാപാത്രങ്ങള്‍ വരാത്തത് കൊണ്ടാണോ സിനിമകള്‍ അധികം ചെയ്യാന്‍ പറ്റാതെ പോയതെന്ന് എനിക്ക് അറിയില്ല.’ഇതേ കാര്യം മെഗാസ്റ്റാർ മമ്മൂക്കയും തന്നോട് പറഞ്ഞിട്ടുണ്ടെന്നും അന്ന് അദ്ദേഹം നൽകിയ ഒരു ഉപദേശം താൻ ഇനി മുതൽ സീരിയസ് ആയി കാണാൻ എടുക്കാൻ പോവുകയാണെന്നുമാണ് ഫർഹാൻ ഫാസിൽ പറഞ്ഞത്.

താരത്തിന്റെ വാക്കുകൾ

‘നീ ഇങ്ങനെ ചൂസ് ചെയ്യാനൊന്നും ആയിട്ടില്ല കേട്ടോ. നീ പടങ്ങള്‍ ചെയ്യൂ. പടങ്ങള്‍ ചെയ്തു കൊണ്ടിരിക്കൂ. അതാണ് ഒരു നടന്‍ ചെയ്യേണ്ടത്’ എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഞാന്‍ ആ ഉപദേശം ഇനി സീരിയസായി എടുക്കണമെന്ന് കരുതി നില്‍ക്കുകയാണ്. കുറച്ച് കൂടെ പടങ്ങള്‍ ചെയ്യണം,’ ഫര്‍ഹാന്‍ ഫാസില്‍ പറയുന്നു

Leave a Reply