Spread the love
കാനിൽ സ്റ്റാറായി തമന്ന ഭാട്ടിയ

ലോകം മുഴുവൻ ഉറ്റുനോക്കുന്ന എഴുപത്തിയഞ്ചാമത് കാൻ ചലച്ചിത്ര മേളയിൽ തിളങ്ങി ഇന്ത്യൻ താരങ്ങൾ. തെന്നിന്ത്യൻ താര സുന്ദരി തമന്നയുടെ കാൻ റെഡ്‌കാർപെറ്റിലെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. തമന്ന ധരിച്ച മോണോക്രോം ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത് ഷാലീന നഥാനിയാണ്.

ദീപിക പദുകോൺ, നവാസുദ്ദീൻ സിദ്ദിഖി, എ ആർ റഹ്മാൻ, തമന്ന ഭാട്ടിയ, ഹിന ഖാൻ, പൂജ ഹെഗ്ഡേ, നയൻതാര, ഗ്രാമി ജേതാവ് റിക്കി കേജ്, പ്രസൂൺ ജോഷി, ശേഖർ കപൂർ തുടങ്ങിയവരെല്ലാം മേളയുടെ സാന്നിധ്യമാകും. പത്ത് ദിവസം നീളുന്ന മേളയിൽ നിരവധി രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ പ്രദർശിപ്പിക്കും. പല ഭാഷകളിലുള്ള ആറ് ഇന്ത്യൻ സിനിമകളും കാനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആർ മാധവൻ തന്നെ സംവിധാനം ചെയ്യുന്ന ‘റോക്കട്രി : ദ നമ്പി ഇഫക്റ്റ്സിന്റെ’ (ROCKETRY: THE NAMBI EFFECT) ആദ്യ പ്രദര്‍ശനം കാനിലാണ്.

Leave a Reply