Spread the love

കോവിഡ് ഡ്യൂട്ടിക്കിടെ മരിച്ച ഡോക്ടർ മാരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.കോവിഡ് ഡ്യൂട്ടിക്കിടെ മരിച്ച ഡോക്ടർ മാരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുമെന്ന് പ്രഖ്യാപിച്ച് എം. കെ. സ്റ്റാലിൻ. 25 ലക്ഷം രൂപ വീതം നൽകുമെന്നാണ് സ്റ്റാലിൻ പ്രഖ്യാപിച്ചത്. കൂടാതെ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും മെഡിക്കൽ പിജി വിദ്യാർത്ഥികൾക്കും ട്രെയിനി ഡോക്ടർ മാർക്കും ഏപ്രിൽ മേയ് ജൂൺ മാസങ്ങളിൽ ഇൻസെൻ്റീവ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഔദ്യഗിക ഉത്തരവ് പ്രകാരം ഡോക്ടർമാർക് 30000 രൂപയും, നഴ്സ്മാർക്ക് 20000 രൂപയും, മറ്റ് ആരോഗ്യ പ്രവർത്തകർക്ക് 15000 രൂപയും,മെഡിക്കൽ പിജി വിദ്യാർത്ഥികൾക്കും ട്രെയിനി ഡോക്ടർ മാർക്കും 20000 രൂപ വീതവും ഈ മൂന്ന് മാസങ്ങളിൽ അതികമായി നല്കും.

Leave a Reply