Spread the love
അകമ്പടി വാഹനങ്ങളുടെ എണ്ണം കുറച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ചെന്നൈ: അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പോലീസിന് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലും പിന്നിലുമായി സുരക്ഷയൊരുക്കുന്ന വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ മുഖ്യമന്ത്രി പോലീസിന് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോകുന്നതിൻ്റെ പേരിൽ മറ്റ് വാഹനങ്ങൾ തടയാൻ പാടില്ലെന്നും റോഡ് ബ്ലോക്ക് ചെയ്യാൻ പാടില്ലെന്നും നിർദേശമുണ്ട്. മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോകുമ്പോൾ പൊതുജനത്തിന് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. 12 വാഹനങ്ങളാണ് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത്. ഇത് ആറായി ചുരുക്കാനാണ് സ്റ്റാലിൻ നിർദേശം നൽകിയിരിക്കുന്നത്. രണ്ട് പൈലറ്റ് വാഹനങ്ങള്‍, മൂന്ന് അകമ്പടി വാഹനങ്ങള്‍, ഒരു ജാമര്‍ വാഹനം എന്നിവയാണ് ഇനി മുതല്‍ ഉണ്ടാകുക. തിരക്കുള്ള ചെന്നൈ നഗരത്തിൽ മുഖ്യമന്ത്രി കടന്ന് പോകുന്നതിനായി റോഡുകൾ ബ്ലോക്ക് ചെയ്യുന്ന രീതിക്കെതിരെ വ്യാപകമായ എതിർപ്പുണ്ട്

മുഖ്യമന്ത്രി എം കെ സ്റ്റാലിൻ യാത്രയ്ക്കിടെ ജനങ്ങളെ കാണുകയും അവരോട് സംസാരിക്കുകയും പരാതികൾ സ്വീകരിക്കുകയും ചെയ്യുന്നത് പതിവാണ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനിടെ പോലീസ് സ്റ്റേഷനുകളിലും സർക്കാർ ഓഫീസുകളിലും മുഖ്യമന്ത്രി മിന്നൽ സന്ദർശനം നടത്താറുണ്ട്. ധർമപുരി ജില്ലയിലെ പെണ്ണഗരത്ത് സ്ഥിതി ചെയ്യുന്ന സർക്കാരുൻ്റെ അദിദ്രാവിഡാർ ക്ഷേമ വിദ്യാർഥി ഹോസ്റ്റലിൽ പരിശോധന നടത്തി ഹോസ്റ്റൽ സൗകര്യങ്ങളും ഭക്ഷണവും വിദ്യാർഥികളോട് നേരിട്ട് ചോദിച്ചറിഞ്ഞതും, ധർമപുരി ജില്ലയിലെ ആദിയമ്മൻ കോട്ടെ പോലീസ് സ്റ്റേഷനിൽ പരിശോധന നടത്തിയതും ഒക്കെ സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായിരുന്നു.

Leave a Reply