കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ ലോക്ഡൗൺ നീട്ടി . മെയ് 24 മുതൽ ഒരാഴ്ചത്തേക്കാണ് ലോക്ക്ഡൗൺ നീട്ടിയത്. മുൻപ് പ്രഖ്യാപിച്ച ലോക്ഡൗൺ 24 ന് തീരാൻ ഇരിക്കെയാണ് മുഖ്യമന്ത്രി സ്റ്റാലിൻ പുതിയ തീരുമാനം അറിയിച്ചത്. അവശ്യ സാധനം ലഭിക്കുന്ന കടകൾ വരെ അടച്ചിടാനാണ് ഉത്തരവ്. സാധനങ്ങൾ തദ്ദേശസ്ഥാപനങ്ങൾ വീട്ടിൽ എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ജില്ല കടന്നുള്ള യാത്രകൾക്ക് ഇ പാസ്സ് നിർബന്ധമാക്കി.നിലവിലുള്ള നിയന്ത്രണങ്ങൾ പിൻവലിച്ച് കടുത്ത നിയന്ത്രണങ്ങളോടെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. മെഡിക്കൽ ഷോപ്പുകൾ മാത്രമാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ളത്. ഹോട്ടലുകളിൽ പാർസൽ അനുവദിക്കും.നാളെ രാത്രി വരെ ആവശ്യസാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങാൻ അനുമതിയുണ്ട്. പലചരക്ക്, പച്ചകറികടകൾ വരെ അടച്ചിടാൻ ആണ് ഉത്തരവ്.