തമിഴ് സൂപ്പര്‍താരം കമല ഹാസന് കോവിഡ്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ച വാർത്ത താരം തന്നെയാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചത്. യുഎസ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിനു പിന്നാലെ രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധന നടത്തുകയായിരുന്നു. നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. “യുഎസ് യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെ ചെറിയ ചുമയുണ്ടായിരുന്നു. പരിശോധനയില്‍ കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് ഞാന്‍. മഹാമാരി ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് മനസിലായി. എല്ലാവരും സുരക്ഷിതരായി ഇരിക്കുക.- കമല്‍ഹാസന്‍ ട്വിറ്ററിൽ കുറിച്ചു.”