
പെരിന്തല്‍മണ്ണയില്‍ നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി മറിഞ്ഞു. കൊച്ചിയില്‍ നിന്ന് പെട്രോളുമായി വന്ന ലോറിയാണ് മറിഞ്ഞത്. ഡ്രൈവര്‍ക്കും സഹായിക്കും നിസാര പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ഊട്ടി റോഡിലെ മുണ്ടത്ത് പാലത്തിൽ നിന്ന് ലോറി താഴേക്ക് വീഴുകയായിയുന്നു. നേരിയ തോതിൽ ഇന്ധന ചോർച്ച ഉണ്ടെങ്കിലും ചോർച്ച വെള്ളക്കെട്ടിലേക്ക് ആയതിനാൽ ഭയപ്പെടേണ്ട കാര്യമില്ലെന്നാണ് അധികൃതർ പറയുന്നത്.
വാഹനത്തിന്റെ ഡ്രൈവറായ കൃഷണന്‍കുട്ടി, കൂടെ ഉണ്ടായിരുന്ന ജിനു എന്നിവര്‍ക്ക് നിസാര പരിക്കേറ്റു. ഇതുവഴിയുള്ള ഗതാഗതം ബ്ലോക്ക് ചെയ്തിരിക്കുകയാണ്. മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ഫയര്‍ ആന്റ് റസ്‌ക്യൂ ടീമും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.