Spread the love

സോഷ്യൽ മീഡിയയിൽ വ്യാപകമായി ‘ മൈ ലാലേട്ടൻ ഈസ് ബാക്ക്’ എന്ന അടിക്കുറിപ്പോടെ തരുൺ മൂർത്തി ചിത്രം ‘തുടരും’ ഹിറ്റടിക്കുകയാണ്. പ്രേക്ഷകർ കാലങ്ങളായി കാത്തിരുന്ന ലാലേട്ടൻ മാജിക് ചിത്രത്തിലൂടെ തിരിച്ചു കിട്ടിയെന്നും കാണികളെ സസ്പെൻസടിപ്പിച്ച് തിയേറ്ററിലെ കസേരയിൽ അമർത്തുന്ന ദൃശ്യാനുഭവമാണ് ചിത്രം എന്നുമാണ് പൊതുവേയുള്ള പ്രേക്ഷക പ്രതികരണം. ചിത്രം വലിയ പ്രേക്ഷക ഏറ്റെടുപ്പ് നേടിയതോടെ സംവിധായകൻ തരുൺ മൂർത്തിയിലേക്കും അഭിനന്ദന പ്രവാഹങ്ങൾ ഒഴുകിയിരുന്നു. ഇതിനിടയിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി. ടോർപിഡോ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ അനൗൺസ്‌മെന്റ് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വമ്പൻ താരനിരയുമായാണ് ചിത്രം എത്തുന്നത്.

ഫഹദ് ഫാസിൽ, നസ് ലെൻ, ഗണപതി, അർജുൻ ദാസ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആഷിഖ് ഉസ് മാൻ നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ബിനു പപ്പുവാണ്

ബിനു പപ്പുവിന്റെ രചനയിലാണ് അടുത്ത സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നതെന്ന് നേരത്തെ തന്നെ തരുൺ മൂർത്തി പറഞ്ഞിരുന്നു. ഓപ്പറേഷൻ ജാവ മുതൽ തുടരുന്ന കൂട്ടുകെട്ട് ഇനിയും തുടരുമെന്ന് ബിനു പപ്പുവും പറഞ്ഞിരുന്നു.

Leave a Reply