ലൈംഗിക പീഡന പരാതിയെത്തുടർന്ന് ഒളിവിലായിരുന്ന ഇടപ്പള്ളിയിലെ ‘ഇന്‍ക്‌ഫെക്ടഡ് ടാറ്റൂ പാർലർ ഉടമ സുജീഷ് അറസ്റ്റിൽ. ബലാത്സംഗമുൾപ്പെടെ 6 കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നിരവധി യുവതികൾ സുജീഷിനെതിരെ ലൈംഗിക പീഡന പരാതി നൽകിയിട്ടുണ്ട്. കൂടുതൽ യുവതികൾ ഇത്തരത്തിൽ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പുതിയ വിവരം. .സ്വകാര്യഭാഗത്തു ടാറ്റൂ വരയ്ക്കുന്നതിനിടെ സൂജീഷ് ലൈംഗികാതിക്രമം നടത്തിയതായി ഒരു യുവതി സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തിയതിനു പിന്നാലെ ഒട്ടേറെപ്പേർ തങ്ങളുടെ ദുരനുഭവം പങ്കുവയ്ക്കുകയായിരുന്നു.