Spread the love

ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തില്‍.പോർബന്തറിന് സമീപത്തുകൂടിയാണ് കാറ്റ് കരതൊട്ടത്. മണിക്കൂറിൽ 180 മുതൽ 200 കിലോമീറ്റർ വരെ വേഗതയിൽ ആണ് കാറ്റും കടൽക്ഷോഭവും മഴയും ഉണ്ടാകും. ഗുജറാത്ത് തീരങ്ങളിൽ റെഡ് അലർട്ടും, ഗുജറാത്ത്, പാകിസ്താൻ, മഹാരാഷ്ട്ര തീരങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. കപ്പൽ ഗതാഗതവും മത്സ്യബന്ധനവും നിർത്തിവെച്ചു. തീരജില്ലകളിൽ റോഡ് ഗതാഗതവും റയൽ ഗതാഗതവും നിർത്തിവെച്ചു.കേരളത്തിൽ മഴയും കാറ്റും കുറഞ്ഞെങ്കിലും കടലാക്രമണവും കടൽ കയറ്റവും കൂടുതൽ ആണ്. മത്സ്യബന്ധനത്തിന് പോകുന്നത് നിർത്തിവെച്ചിരിക്കുകയാണ്.ടൗട്ടെ ചുഴലിക്കാറ്റിൽ കോടികണക്കിന് രൂപയുടെ നഷ്ടമാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്.

Leave a Reply