
തിരുവനന്തപുരം നഗരസഭയില്‍ നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ശ്രീകാര്യം സോണല്‍ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജുവാണ് അറസ്റ്റിലായത്. നികുതി തട്ടിപ്പ് വിവാദമായതോടെ ബിജു ഒളിവിലായിരുന്നു. നേമം, ആറ്റിപ്ര, ശ്രീകാര്യം സോണുകളില്‍ 32 ലക്ഷത്തിലേറെ രൂപയുടെ നികുതി തട്ടിപ്പ് കണ്ടെത്തി.
സോണല്‍ ഓഫീസുകളില്‍ പൊതുജനങ്ങളടയ്ക്കുന്ന കരം കോര്‍പറേഷന്‍ അക്കൗണ്ടിലേക്ക് അടക്കാതെ ക്രമക്കേട് നടത്തുകയായിരുന്നു എന്നാണ് കേസ്. നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ അഞ്ച് ഉദ്യോഗസ്ഥരെ കോര്‍പറേഷന്‍ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. കേസില്‍ സൂപ്രണ്ട് ശാന്തി അടക്കമുള്ളവരെ പിടികൂടാനുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.