
വേങ്ങര: വേങ്ങരയില്‍ പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. 13കാരിയായ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. വേങ്ങര ഗവ. വി.എച്ച്.എസ്.ഇ യിലെ അധ്യാപകനായ അബ്ദുൽ കരീമിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തില്‍ ഇയാള്‍ കൂടുതല്‍ വിദ്യാര്‍ഥിനികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി
ക്ലാസിനിടെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. സ്കൂളിലെ മറ്റ് അധ്യാപകരോടാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിനി പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പൊലിസിനെ സമീപിക്കുകായിരുന്നു. ഇയാള്‍ കൂടുതല്‍ വിദ്യാര്‍ഥിനികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും പൊലിസ് കണ്ടെത്തി. 15ലധികം വിദ്യാര്‍ഥികളാണ് സമാനപരാതികളുമായി രംഗത്തെത്തിയത്. പ്രതി നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ മലപ്പുറം നോര്‍ത്ത് ജില്ലാ പ്രസിഡന്‍റായിരുന്നു.