പഠിച്ചില്ലെന്ന കാരണം പറഞ് അയല്‍വാസി കൂടിയായ ട്യൂഷന്‍ അധ്യാപിക കുട്ടിയുടെ പിന്‍കാലും തുടയും ചൂരലു കൊണ്ട് അടിച്ച് പൊട്ടിച്ചു. അടി കൊണ്ട് പൊട്ടിയ കുട്ടിയുടെ ഇരുപിന്‍കാലുകളിലും രക്തം കല്ലിച്ചു കിടക്കുന്ന അവസ്ഥയാണ്. പഠിച്ചില്ലെന്ന കാരണം പറഞ്ഞാണ് നഗ്നയാക്കി നിര്‍ത്തി ഈ വിധം തല്ലിയതെന്ന് കുട്ടി പറയുന്നു. കുറച്ചു ദിവസമായി ട്യൂഷനു പോകാന്‍ കുട്ടി മടി കാണിച്ചിരുന്നു. കാലിന്‍റെ പിന്നില്‍ വേദനയുണ്ടെന്നും പറഞ്ഞു. ഇതോടെ രക്ഷിതാക്കള്‍ നടത്തിയ ദേഹപരിശോധനയിലാണ് ക്രൂരമായ മര്‍ദനത്തെ കുറിച്ച് വീട്ടുകാര്‍ അറിഞ്ഞത്. പഠിക്കാനെത്തുന്ന മറ്റു കുട്ടികളുടെ കൈയില്‍ ചൂരല്‍ കൊടുത്തും ടീച്ചര്‍ തല്ലിക്കുമായിരുന്നെന്നും കുട്ടി വെളിപ്പെടുത്തി. ടീച്ചര്‍ക്കെതിരെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിലും പൊലീസിലും പരാതി നല്‍കി.