Spread the love

മഹബൂബാബാദ് ജില്ലയിലെ ബയ്യാരം മണ്ഡലിലെ ഒരു സ്വകാര്യ സ്കൂളിലെ രണ്ടാം ക്ലാസുകാരൻ ടീച്ചര്‍ തന്നെ വടി ഉപയോഗിച്ച് അടിച്ചെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിൽ. അനിൽ നായിക്ക് എന്നു പേരുള്ള രണ്ടാം ക്ലാസുകാരനാണ് മഹബൂബാബാദിലെ പൊലീസ് സ്റ്റേഷനിലെത്തിയത്. ടീച്ചറെപ്പറ്റി പൊലീസ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ട ബാലൻ, ടീച്ചറെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ടീച്ചര്‍ തന്നെ തല്ലിയെന്നു കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാൽ എന്തിനാണ് ടീച്ചര്‍ അടിച്ചതെന്നു ചോദിച്ചപ്പോള്‍ നന്നായി പഠിക്കാത്തത് കൊണ്ടാണെന്ന് കുട്ടി മറുപടി നല്‍കി. മറ്റേതെങ്കിലും കുട്ടിയെ ടീച്ചര്‍ അടിച്ചോ എന്നു ചോദിച്ചപ്പോള്‍ തന്നെ മാത്രമാണ് ടീച്ചര്‍ ശിക്ഷിച്ചതെന്നും കുട്ടി പോലീസിനോട് പറഞ്ഞു. കുട്ടിയുടെ പരാതി പോലീസ് വിശദമായി കേള്‍ക്കുകയും ചെയ്തു. ഇതിനു ശേഷം നടത്തിയ ഒരു കൗൺസിലിങിലാണ് കുട്ടി ഒത്തുതീര്‍പ്പിനു തയ്യാറായതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

Leave a Reply