Spread the love
പ്ലസ് ടു പരീക്ഷ മൂല്യനിര്‍ണയം ഇന്നും ബഹിഷ്കരിച്ച് അധ്യാപകര്‍

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയം തുടര്‍ച്ചയായി രണ്ടാംദിനവും ബഹിഷ്‌കരിച്ച് അധ്യാപകര്‍. 14 ജില്ലകളിലെയും അധ്യാപകരെ പങ്കെടുപ്പിച്ച് തയ്യാറാക്കിയ ഉത്തരസൂചിക അട്ടിമറിച്ച് മറ്റൊരു ഉത്തരസൂചിക ക്യാമ്പുകളില്‍ നല്‍കിയതില്‍ പ്രതിഷേധിച്ചാണ് അധ്യാപകര്‍ മൂല്യനിര്‍ണയം ബഹിഷ്‌കരിച്ചത്. എന്നാല്‍ അധ്യാപകര്‍ സഹകരിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ബഹിഷ്‌കരണത്തെ തുടര്‍ന്ന് ഉത്തരസൂചിക തയ്യാറാക്കുന്നതില്‍ വീഴ്ചവരുത്തിയ 12 അധ്യാപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ നടപടി പ്രാകൃതമാണെന്നും ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിഭാഗത്തിന് സംഭവിക്കുന്ന വീഴ്ചകള്‍ക്ക് അധ്യാപകരെ ബലിയാടാക്കി രക്ഷപ്പെടാനുള്ള നീക്കം അനുവദിക്കില്ലെന്നും എച്ച്.എസ്.എസ്.ടി.എ പ്രതികരിച്ചു.

Leave a Reply