Spread the love

അർബുദത്തിനെതിരെ യുള്ള പോരാട്ടത്തിൽ അനേകർക്ക് പ്രചോദനമായിരുന്ന നന്ദു മഹാദേവയുടെ നിര്യാണത്തിൽ അനുശോചിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്.നാല് വർഷത്തിലധികമായി കാൻസർ രോഗബാധിതനായി ബാധിതനായി ചികിത്സയിലായിരുന്നു നന്ദു. 27 വയസ്സായിരുന്നു. തിരുവനന്തപുരം സ്വദേശിയായ നന്ദു കോഴിക്കോട് എം വി ആർ കാൻസർ സെൻററിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ നാല് മണിക്കായിരുന്നു അന്ത്യം.

അതിജീവനത്തിന്റെ രാജകുമാരൻ നന്ദുവിന് കണ്ണീർ പ്രണാമവുയി സന്തോഷ് പണ്ഡിറ്റ്


“പ്രത്യാശയുടെ, അതിജീവനത്തിന്റെ രാജകുമാരന് കണ്ണീർ പ്രണാമം.അദ്ദേഹം ലോകത്തിലെ ഏത് ക്യാൻസർ രോഗിയുടെ
മുന്നിലും കാണിക്കാൻ പറ്റുന്ന അതിജീവനത്തിന്റെ ഏറ്റവും നല്ല പോരാളിയായിരുന്നു. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം പുകയരുത്, ജ്വലിക്കണം എന്നായിരുന്നു നന്ദുവിനെ ചിന്ത.

സഹോദരാ, പ്രണാമം”. നന്ദുവിന് പ്രണാമം അർപ്പിച്ചു കൊണ്ട് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ച് വാക്കുകളാണിവ. സമൂഹ മാധ്യമങ്ങളിലെ അതിജീവന സന്ദേശങ്ങളിലൂടെ കാൻസർ രോഗികൾക്ക് കരുത്തും, ആത്മവിശ്വാസവും പകർന്നാണ് നന്ദു ശ്രദ്ധേയനായത്. ആയിരക്കണക്കിന് അർബുദബാധിതർക്ക്‌ പ്രതീക്ഷ പകരുന്ന ‘അതിജീവനം

ക്യാൻസർ ഫൈറ്റേഴ്സ് ആൻഡ് സപ്പോർട്ടേഴ്സ്’ എന്ന ഫേസ്ബുക്ക് കൂട്ടായ്മ തുടങ്ങിയതും നന്ദുവിന്റെ നേതൃത്വത്തിലാണ്. ഒട്ടേറെ പ്രമുഖർ നന്ദുവിനെ മരണത്തിൽ
അനുശോചനവുമായി രംഗത്തെത്തിയിരുന്നു.

Leave a Reply