Spread the love

പട്ന∙ ബുധനാഴ്ച ഉച്ചയ്ക്കുശേഷം പട്നയിൽനിന്ന് ഡൽഹിയിലേക്കു യാത്ര തുടങ്ങിയ ഇൻഡിഗോ വിമാനം തിരിച്ചിറക്കി. 187 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് പട്നയിലെ ജയപ്രകാശ് നാരായൺ രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. സാങ്കേതിക തകറാറ് മൂലമാണ് വിമാനം തിരിച്ചിറക്കിയത്.

വിമാനം പാതിവഴിയിലെത്തിയപ്പോൾ സാങ്കേതിക തകരാറുണ്ടായി. തുടർന്ന് അടിയന്തരമായി ലാൻഡിങ് നടത്തുകയായിരുന്നു എന്ന് പട്ന എയർപോർട്ട് ഡയറക്ടർ അഞ്ചൽ പ്രകാശ് പറഞ്ഞു. സംഭവത്തെ തുടർന്ന് വിമാനം റദ്ദാക്കി. യാത്രക്കാർക്കു പണം തിരികെ നൽകുകയോ മറ്റുയാത്രാ സൗകര്യം ഏർപ്പെടുത്തുകയോ ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.

Leave a Reply