Spread the love
കൗമാരക്കാർക്ക് ഇനി കൊവാക്സിനും നൽകാം: ശുപാർശയുമായി കേന്ദ്രസമിതി

ന്യൂഡൽഹി: 12 വയസ്സിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷന് കൊവോവാക്‌സിനും ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ സമിതിയുടെ ശുപാർശ. 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഉപയോഗിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് കൊവോവാക്‌സ് നിർമ്മിക്കുന്നത്. 12 മുതൽ 17 വയസ്സ് വരെയുള്ള പ്രായക്കാർക്ക് അടിയന്തിര സാഹചര്യത്തിൽ കൊവോവാക്‌സ് കുത്തിവെയ്‌ക്കാൻ ഡ്രഗ്‌സ് കൺട്രോളർ അനുമതി നൽകിയിരുന്നു.

നേരത്തെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ആരോഗ്യമന്ത്രാലയത്തിന് കൊവോവാക്‌സിൻ വാക്‌സിനേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് കത്തയച്ചിരുന്നു. ഏപ്രിൽ ഒന്നിന് കൊറോണ വാക്‌സിനേഷൻ കമ്മിറ്റിയുടെ യോഗവും ചേർന്നിരുന്നു. യോഗത്തിൽ കൊവോവാക്‌സിന്റെ ഫലമടക്കം പരിശോധിച്ചു. പിന്നാലെയാണ് കൊവാക്‌സിന് അനുമതി നൽകാൻ ശുപാർശ ചെയ്തത്.

മുതിർന്നവരിൽ പരിമിതമായ തോതിൽ ഈ വാക്‌സിൻ ഉപയോഗിക്കാൻ ഡിസംബർ 28ന് അനുമതി നൽകിയിരുന്നു. സ്വകാര്യ ആശുപത്രികളിൽ 900 രൂപ നിരക്കിലാണ് വാക്‌സിൻ നൽകുന്നത്. മാർച്ച് 16 മുതലാണ് 12 വയസ്സിനും 14നും ഇടയിലുള്ള കുട്ടികൾക്ക് രാജ്യത്ത് വാക്‌സിനേഷൻ ആരംഭിച്ചത്. കോർബിവാക്‌സായിരുന്നു ഇതിനായി ഉപയോഗിച്ചത്.

Leave a Reply