മലയാളത്തിലെ ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് റീ മേക്കില്‍ നായികയായി നയന്‍താര. ചിരഞ്ജീവി നായകനാകുന്ന സിനിമയില്‍ ആര് നായികയാകും എന്ന് ഇത് വേറെ കൃത്യമായ ഒരു വാര്‍ത്ത പുറത്ത് വന്നിരുന്നില്ല. മോഹന്‍ രാജയാണ് ലൂസിഫര്‍ റീമേക്ക് സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ മോഹന്‍ലാലിന്റെ സഹോദരി തുല്യമായ കഥാപാത്രമായിട്ടായിരുന്നു മഞ്‍ജു വാര്യര്‍ അഭിനയിച്ചത്.
അതേ കഥാപാത്രമായിട്ടാണ് തെലുങ്കില്‍ നയന്‍താര എത്തുക. സെയ് റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തില്‍ നയന്‍താര ചിരഞ്‍ജീവിയുടെ നായികയായി അഭിനയിച്ചിരുന്നു. സിനിമയിലെ മറ്റ് കഥാപാത്രങ്ങളുടെ കാര്യത്തില്‍ തീരുമാനമാകുന്നതേയുള്ളൂ.