സംസ്ഥാനത്ത് പതിനായിരം കിലോ ചീഞ്ഞ മീന്‍ പിടികൂടി. കൊല്ലം ആര്യങ്കാവില്‍ നിന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച ചൂര മീന്‍ പിടികൂടിയത്.
മൂന്ന് ലോറികളില്‍ നിന്നായാണ് മീന്‍ പിടികൂടിയത്. മീന്‍ പൂര്‍ണമായും പൂപ്പല്‍ ബാധിച്ചതാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തി.
സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വന്‍തോതില്‍ പഴകിയ മീന്‍ എത്തിക്കുന്നുണ്ട്.
തമിഴ്‌നാട്ടിലെ കടലൂര്‍, നാഗപട്ടണം എന്നിവിടങ്ങളില്‍ നിന്ന് പുനലൂര്‍, കരുനാഗപ്പള്ളി, അടൂര്‍, ആലങ്കോട് എന്നിവിടങ്ങളിലേക്കാണ് മല്‍സ്യം കൊണ്ടു വന്നതെന്നാണ് വിവരം.
ഭക്ഷ്യസുരക്ഷാ വിഭാഗം മത്സ്യത്തിന്റെയും ഐസിന്റെയും സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.