
ഓടികൊണ്ടിരുന്ന ട്രെയിനിന്റെ
ശുചിമുറിയുടെ വാതിലെന്ന് കരുതി
പുറത്തേക്കുള്ള വാതില്‍ തുറന്ന പത്തുവയസുകാരന്‍ വീണ് മരിച്ചു
ശുചിമുറിയുടെ വാതിലെന്ന് കരുതി ഓടികൊണ്ടിരുന്ന ട്രെയിനിന്റെ പുറത്തേക്കുള്ള വാതില്‍ തുറന്ന പത്തുവയസുകാരന്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. മലപ്പുറം മമ്പാട് സ്വദേശി സിദ്ദിഖിന്റെ മകന്‍ മുഹമ്മദ് ഇഷാനാണ് കൊച്ചുവേളി – നിലമ്പൂര്‍ റോഡ് രാജ്യറാണി എക്സ്പ്രസില്‍ നിന്ന് വീണ് മരിച്ചത്. കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇഷാന്‍.
ഇന്നലെ രാത്രി 11.45ന് കോട്ടയം മൂലേടത്ത് വച്ചാണ് സംഭവം. ശുചിമുറിയില്‍ പോകാനെഴുന്നേറ്റ ഇഷാന് വാതില്‍ മാറിപ്പോയതാണെന്ന് കരുതുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സംഭവം നടന്ന ഉടനെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.