
തെക്കുകിഴക്കന്‍ ദില്ലിയിലെ ഒഖ്‌ല മേഖലയിൽ തെഹ്‌ഖണ്ഡിലെ സർക്കാർ സ്കൂളിന് മുന്നില്‍ വച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പത്താം ക്ലാസുകാരന്‍ കുത്തിക്കൊന്നു. തന്റെ അമ്മയോട് അപമര്യാദയായി പെരുമാറിയതിനാലാണ് പത്താം ക്ലാസുകാരന്‍ സീനിയര്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നത്. അമ്മയെ അപമാനിച്ചതിന് മാപ്പു പറയണമെന ആവശ്യം നിരസിച്ചതോടെ പ്രകോപിതനാവുകയായിരുന്നു. സ്കൂളിന് മുന്നില്‍ വച്ചാണ് കൊലപാതകം നടന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.